ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ വിഷാദാർദ്ര നിശാഗാനമായ് മാറി...
ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി ആദ്യാനുരാഗത്തിൻ തരിവളയിളകി.... ഞാൻ പാടുവാനോർത്തു.. മധുരിതമൊരു ഹൃദയഗാനമായ്... ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി... ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍ അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി
താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും... ആരാരും കാണാത്ത പുതിയൊരു പുളകം... ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി... ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍ അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം..