Гуру Песен Популярное
А Б В Г Д Е Ж З И К Л М Н О П Р С Т У Ф Х Ц Ч Ш Э Ю Я
# A B C D E F G H I J K L M N O P Q R S T U V W X Y Z

П.П. Рамачандран - പൊരുള് - Истинное значение слов (стихотворение) | Текст песни

പൊരുള്

കടലെന്നൊരു വാക്കിനുള്ളിലു –
ണ്ടതിവിസ്തൃത മായ വന്കര.

പശുവെന്നൊരു വാക്കിനുള്ളിലും
ഇരതേടി – യലഞ്ഞിടും പുലി.

ചില വാക്കു കുളന്പടിച്ചുപോം
ചിലതോ കൂര്ത്ത നഖങ്ങളാഴ്ത്തിടും.

തിരമാല തകര്ന്നൊടുങ്ങവേ
തെളിയും പാറക – ളെന്ന മാതിരി.

ചില വാക്കുക – ളുച്ചരിയ്ക്കുകില്
വെളിവാകും പൊരുള് മൗനമായിടാം.


П.П. Рамачандран еще тексты


Видео
Нет видео
-
Оценка текста
Статистика страницы на pesni.guru ▼
Просмотров сегодня: 1